തൊടുപുഴ: മാരകലഹരിമരുന്നായ എം ഡി എം എ യുമായി പിടിയിലായ കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജിയ്ക്ക് സഹായ വാഗ്ദ്ധാനവുമായി ചെറുവട്ടൂര്‍ സ്‌കൂള്‍ പി ടി എ രംഗത്തു വന്നിരിക്കുകയാണ്. മയക്കു മരുന്ന് മായി പിടിയിലാകുന്ന ഒട്ടുമിക്കവരുടെയും കൈയിലുള്ള ഒരു സാധനമാണ് മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ അഥവാ MDMA ഇതു ഒരു രാസ പദാർത്ഥമാണ്, ലഹരിയാണ് ഇതു ഉപയോഗിക്കുന്നത് പലതരത്തിലാണ്. കേൾക്കുമ്പോൾ ഇതു ഒരു വിദേശിയാണെന്നു ഒക്കെ തോന്നാമെങ്കിലും ഇതു തികച്ചും തനി നാടനാണ്.
MDMA തികച്ചും അപകടകാരിയായ ഒരു രാസ വസ്തുവാണ് ഇതു ഉപയോഗിക്കുന്നതിൽ ഭൂരിഭാഗവും ചെറുപ്പക്കാരന് എന്നതാണ് ഏറ്റവും സങ്കടകരം. ഇതു ഉപയോഗിച്ചാൽ വാഹന പരിശോദനനക്കു നിൽക്കുന്ന പോലീസ് കാരുടെ പിടിയിൽ നിന്ന് രക്ഷപെടാം എന്നത് ഒരു വസ്തുതയാണ്. കൂടാതെ ലൈംഗിക ഉത്തേജനത്തിനു വരെ തെറ്റായ രീതിയിൽ ഇതു ഉപയോഗിക്കുന്നു. വർധിച്ചു വരുന്ന അധാര്മികതയ്ക്കു വളം വെച്ചുകൊടുക്കുന്ന ഒരു രീതിയാണ് എപ്പോൾ അകണ്ടു വരുന്നത്.

ചെറുവട്ടൂര്‍ സ്കൂളിലാണ് അക്ഷയ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. 2018ല്‍ മികച്ച മാര്‍ക്കോടെയായിരുന്നു അക്ഷയ പ്ലസ് ടു പാസായത്.

തുടര്‍ന്ന് കോതമംഗലത്തെ കോളേജില്‍ നിന്ന് എണ്‍പത് ശതമാനം മാര്‍ക്കോടെ ബിരുദവും പൂര്‍ത്തിയാക്കി. തുടര്‍പഠനത്തിനായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ചേര്‍ന്നു. ഇതിനിടയില്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യൂനസുമായി പ്രണയത്തിലാകുകയും പഠനം മുടങ്ങുകയുമായിരുന്നു.

ഇത്തരമൊരു അവസ്ഥ മറ്റൊരു പെണ്‍കുട്ടിക്കും വരാതിരിക്കാന്‍ വേണ്ടിയാണ് പി ടി എ അക്ഷയയെ സഹായിക്കാനൊരുങ്ങുന്നത്. പെണ്‍കുട്ടിയ്ക്ക് ഉപരിപഠനം നടത്താനുള്ള സഹായം ചെയ്തുകൊടുക്കാനാണ് പി ടി എയുടെ തീരുമാനം.

ലോഡ്ജ് മുറിയില്‍ നിന്നാണ് യൂനസും അക്ഷയയും പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 6.6 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ലോ‌ഡ്ജില്‍ നടത്തിയ റെയ്‌ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്.
പഠനത്തില്‍ മിടുക്കിയായ അക്ഷയ ഇങ്ങനെയാകാന്‍ കാരണം യൂനസ്, ഇനിയൊരു പെണ്‍കുട്ടിക്കും ഇങ്ങനെയൊരവസ്ഥ വരരുത്;