Connect with us

Hi, what are you looking for?

Cinema

പരാതിക്കാരിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി വിജയ് ബാബു

പരാതിക്കാരിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി വിജയ് ബാബു.
നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് പരിഗണിക്കും.വിജയ് ബാബു നാട്ടിലെത്തിയിട്ട് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും മടക്കയാത്രക്കുള്ള ടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കാനും കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. തുടർന്ന് മേയ് 30ന് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റിന്റെ പകർപ്പും ഉപഹർജിയും ഹാജരാക്കി. ഹൈക്കോടതിയിൽ നൽകിയ ഉപഹർജിയിലാണ് വിജയ് ബാബു നടിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
നടിയും താനും തമ്മിൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമേ ഉണ്ടായിട്ടൊള്ളു എന്നും നടി തനിക്കയച്ച വാട്ട്സ്ആപ് ചാറ്റുകളും ചിത്രങ്ങളും ഹൈക്കോടതിക്ക് കൈമാറിയെന്നും വിജയ് ബാബു അറിയിച്ചു.
വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിലാണ് അതികവാദങ്ങളും തെളിവുകളും നൽകി ഉപഹർജി സമർപ്പിച്ചത്. 2018 മുതൽ പരാതിക്കാരിയെ അറിയാം.സിനിമയിൽ അവസരത്തിന് വേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു.ഉഭയസമ്മതപ്രകാരമുള്ള ബന്ധം മാത്രമേ പരാതിക്കാരിയുമായി ഉണ്ടായിട്ടൊള്ളു. പീഡനം നടന്നെന്ന് ആരോപിക്കുന്ന തീയതികൾക്ക് ശേഷം തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനിക്കിൽ നടി എത്തിയിരുന്നു,അവിടെ വെച്ച് തന്റെ ഭാര്യയുമായി സംസാരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. പരാതിയിൽ പറയുന്ന തീയതികൾക്ക് ശേഷവും നടി സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം പകർപ്പുകളാണ് കോടതിയിൽ നൽകിയത്. നടി പല തവണയായി പണം കടം വാങ്ങിയിട്ടുണ്ട്. ഇതിനു ബാങ്ക് രേഖയുണ്ടെന്നും ഹർജിയിൽ പറയുന്നു. പുതിയ സിനിമയിൽ അവസരം നൽകാതിരുന്നതിലുള്ള വൈരാഗ്യമാണ് പരാതിക്ക് അടിസ്ഥാനമെന്നാണ് വിജയ് ബാബുവിന്റെ വധം. പുതിയ സിനിമയിലെ നായികയോട് പരാതിക്കാരി ദേഷ്യപെട്ടെന്നും ഹർജിയിൽ പറയുന്നുണ്ട്. ദുബായ് സർക്കാർ നൽകുന്ന ഗോൾഡൻ വിസക്ക് വേണ്ടി പേപ്പറുകൾ ശരിയാക്കാനാണ് താൻ ഏപ്രിൽ 22 നു ദുബായിയിൽ എത്തിയതെന്നും ഉപഹർജിയിൽ പറയുന്നു. ദുബായിയിൽ നിന്ന് അടുത്ത തിങ്കളാഴ്ച കൊച്ചിയിലെത്തുമെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു.
കഴിഞ്ഞ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ എറണാകുളം തേവര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.എന്നാൽ ഇതിനു പിന്നാലെ വിനയ് ബാബു സോഷ്യൽ മീഡിയയിൽ ലൈവിൽ വരുകയും ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.താനാണ് ഇരയെന്നും ആരോപണങ്ങൾ കള്ളമാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ തന്റെ കയ്യിലുണ്ടെന്നും ആയിരുന്നു വിജയ് ബാബു അവകാശപ്പെട്ടത്. ബലാത്സംഗകേസിൽ ഇരയുടെ പേര് വെളിപ്പെടുത്താൻ പാടില്ലെന്ന കോടതി ഉത്തരവനിലനിൽക്കുന്ന സാഹചര്യത്തിൽ വിജയ് ബാബുവിന്റെ ഈ പ്രവരത്തിക്കെതിരെ പോലീസ് കേസെടുത്തു.

https://www.youtube.com/watch?v=kYv9HVSsBn4


ദുബായിലുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമിക്കുന്നതിനിടയിലാണ് അയാൾ ജോർജിയയിലേക്ക് കടന്നത്.ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമായതിനാലാണ് വിജയ് ബാബു ജോർജിയ തെരഞ്ഞെടുത്തത്.കൊച്ചി സിറ്റി പൊലീസിന്റെ അപേക്ഷയിൽ കേന്ദ്രവിദേശ കാര്യ മന്ത്രാലയം വിജയ് ബാബുവിന്റെ പാസ്‌പോർട്ട് അസാധുവാക്കിയിരുന്നു. പിന്നീട് വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് വിജയ് ബാബുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ വാർത്തയ്ക്ക് പിന്നാലെ വിജയ് ബാബു തിരിച്ച് ജോർജിയയിൽ നിന്ന് ദുബായിയിൽ എത്തിയിരുന്നു. പാസ്പോർട് റദ്ദാക്കിയതിനാൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മുഖേന പ്രത്യേക യാത്രാരേഖകൾ തയാറാക്കിയാണ് കൊച്ചിയിലെത്തിക്കുന്നത്.
പീഡന പരാതി പുറത്തു വന്നതിനു ശേഷം വിജയ് ബാബുവിനെതിരെ കടുത്ത പരാമർശങ്ങളുമായി wcc രംഗത്തെത്തിയിരുന്നു.മൂന്നാം കിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ അയാൾ ചെയ്തതെന്നും ഡബ്ല്യു.സി.സി കുറ്റപ്പെടുത്തി. ഇരയെ പൊതുജനമധ്യത്തിൽ നാണം കെടുത്തുന്ന നികൃഷ്ടമായ നിയമവിരുദ്ധമായ പ്രവൃത്തിക്കെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ, ചലച്ചിത്ര സംഘടനകൾ സമൂഹത്തിന് നൽകുന്ന സന്ദേശം അത്യന്തം ആപൽക്കരമാണ്. ഇങ്ങിനെയൊക്കെയാവാം എന്ന വിചാരമാണ് അത് അക്രമികളിൽ ഉണ്ടാക്കുക. മലയാള സിനിമാ മേഖലയിൽ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശബ്ദതയാണ്. ആരോപണവിധേയൻ അംഗമായ സംഘടനകൾ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മലയാള സിനിമയിൽ പ്രബലനും സ്വാധീനവുമുള്ള ഈ വ്യക്തിയുടെ ആക്രമണങ്ങളെക്കുറിച്ച്ഫിലിം ഇന്റസ്ട്രിയിൽ നിന്നും ആരും ഒന്നും പറയാൻ തയ്യാറാവുന്നില്ല. ഈ നിശ്ശബ്ദതയാണ് സ്ത്രീകൾക്ക് നേരെ വീണ്ടും വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും കാരണമാവുന്നത്.മലയാള ചലച്ചിത്ര മേഖലയും എല്ലാ അനുബന്ധ അസോസിയേഷനുകളും ഇത് ഗൗരവമായി കാണണമെന്നും വിധി വരുന്നതുവരെ പ്രതിയെ എല്ലാ സിനിമ സംഘടനകളിലെയും അംഗത്വം സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെടുന്നതായി ഡബ്ല്യു.സി.സി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...