Connect with us

Hi, what are you looking for?

Cinema

ഇ പി ജയരാജൻ മാപ്പു പറയണം .. പിണറായി സർക്കാർ കാലു പിടിക്കണം … കൊടുങ്കാറ്റായി കെ കെ രമ

എൽ ഡി എഫ് കൺവീനറും സിപിഎം നേതൃത്വവും അതിജീവിതയെ അപമാനിക്കുകയാണെന്ന് കെ കെ രമ എംഎൽ എ . അവർക്കേറ്റ ക്രൂരമായ പീഡനത്തെക്കാൾ അതിക്രൂരമാണ് ഇപ്പോൾ സിപിഎം അവരോട് ചെയ്യുന്നതെന്നും രമ പറഞ്ഞു. സ്ത്രീ പക്ഷ നിലപാട് പറഞ്ഞ് അധികാരത്തിൽ വന്ന എൽഡിഎഫ് മുന്നണി ഇപ്പോൾ കാട്ടിക്കൂട്ടുന്നതൊന്നും അംഗീകരിക്കാൻ കഴിയുന്നതല്ല എന്നും അതിജീവിതയോട് ഇവർ മാപ്പു പറയാൻ തയ്യാറാവണമെന്നും കെ കെ രമ പറഞ്ഞു. ഗതികേട് മൂലമാണ് സർക്കാരിനെതിരെ നടി രംഗത്തെത്തിയതെന്നും അവിടെയാണ് ഇവർ ആ പെൺകുട്ടിയെ അപമാനിച്ചിരിക്കുന്നതെന്നും കെ കെ രമ പറഞ്ഞു.
സർക്കാരിനെതിരെ അതിജീവിത നൽകിയ ഹർജിക്കു പിന്നിൽ പ്രത്യേക താൽപര്യമുണ്ടോ എന്നു പരിശോധിക്കണമെന്നായിരുന്നു ഇപി ജയരാജൻ പരാമർശം. ആക്രമിക്കപ്പെട്ട നടി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിനെതിരേ ഹർജിയുമായി രംഗത്തെത്തിയതിൽ പ്രത്യേക താത്പര്യമുണ്ടോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യം പരിശോധിക്കേണ്ടതാണ് എന്നും തെരഞ്ഞെടുപ്പുകളിൽ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യുഡിഎഫ് മടിക്കില്ല എന്നുമായിരുന്നു ഇ പി ജയരാജന്റെ പരാമർശം.
ഇതിനെതിരെയാണ് കെ കെ രമ ആഞ്ഞടിച്ചത് . ഈ സ്ത്രീവിരുദ്ധ നിലപാടിന് ഇ പി ജയരാജനും പിണറായി സർക്കാരും അതിജീവിതയോട് മാപ്പു പറയണമെന്ന് കെ കെ രമ പറഞ്ഞു. കേരളത്തിലെ സർക്കാർ സ്ത്രീവിരുദ്ധ സർക്കാരാണ് എന്നും കേരളത്തിലെ സ്ത്രീകളുടെ ശബ്ദമാവാൻ എനിക്കൊപ്പം നാളെകളിൽ ഉമയുണ്ടാവുമെന്നും രമ പറഞ്ഞു.
രമയുടെ വാക്കുകളിലേക്ക്….

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...