മുംബൈ: അവസാന രണ്ട് പന്തും സിക്‌സര്‍ പറത്തിയ രാഹുല്‍ തെവാട്ടിയയുടെ ഫിനീഷിങ്ങ് മികവില്‍ പഞ്ചാബിനെ പഞ്ചറാക്കി ഗുജറാത്ത് ്. പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് ഗുജറാത്ത് മറികടന്നത്. ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും രാഹുല്‍ തെവാട്ടിയയുടെ സൂപ്പര്‍മാന്‍ ഫിനിഷിംഗുമാണ് ഗുജറാിന്് ടൈറ്റന്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം സമ്മാനിച്ചത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ല് നേടിയ 59 പന്തില്‍ 96 റണ്‍സാണ് ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഒഡീന്‍ സ്മിത്ത് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. അവസാന രണ്ട് പന്തില്‍ 12 റണ്‍സും.ആദ്യ പന്ത് വൈഡും രണ്ടാം പന്ത് നേരിട്ട ഡേവിഡ് മില്ലര്‍ക്ക് പന്ത് ബാറ്റില്‍ കൊള്ളിക്കാനായില്ല. ബൈ റണ്ണിനോടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ ജോണി ബെയര്‍സ്റ്റോ റണ്ണൗട്ടാക്കി. രണ്ടാം പന്തില്‍ തെവാട്ടിയ സിംഗിളെടുക്കുകയും മൂന്നാം പന്തില്‍ ഡേവിഡ് മില്ലര്‍ ബൗണ്ടറിയടിച്ചു. നാലാം പന്തില്‍ വീണ്ടും സിംഗിള്‍ നേടി .അവസാന രണ്ട് പന്തും സിക്സിന് പറത്തി തെവാട്ടിയ ഗുജറാത്തിന് അവിശ്വസനീയ ജയം സമ്മാനിക്കുക ആയിരുന്നു.

ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ് ഗുജറാത്തിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചത്. 59 പന്തില്‍ 96 റണ്‍സെടുത്ത ഗില്‍ പത്തൊമ്പതാം ഓവറിലാണ് പുറത്തായത്. അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ റണ്ണൗട്ടായതോടെ ഗുജറാത്ത് തോല്‍വി ഉറപ്പിച്ചുവെങ്കിലും തെവാട്ടിയയുടെ ഫിനിഷിങ് ഗുജറാത്തിന് ത്രില്ലിങ് ജയം സമ്മാനിച്ചു.നേരിട്ട ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തി തുടങ്ങിയ ഗില്‍ വൈഭവ് അറോറ എറിഞ്ഞ ആദ്യ ഓവറില്‍ 10 റണ്‍സടിച്ച് നല്ല തുടക്കമിട്ടു. ഹര്‍ഷദീപ് സിങ് എറിഞ്ഞ രണ്ടാം ഓവറില്‍ ഗില്‍ ഒരുപടി കൂടി കടന്ന് മൂന്ന് ബൗണ്ടറി അടിച്ചു. എന്നാല്‍ നാലാം ഓവറില്‍ മാത്യു വെയ്ഡിനെ വീഴ്ത്തി കാഗിസോ റബാഡ ഗുജറാത്തിന് ആദ്യ തിരിച്ചടി നല്‍കി. വിക്കറ്റ് വീണെങ്കിലും അടി തുടര്‍ന്ന ഗില്ലിനൊപ്പം സുദര്‍ശന്‍ കൂടി ചേര്‍ന്നതോടെ ഗുജറാത്ത് പവര്‍ പ്ലേയില്‍ 50 റണ്‍സ് കടന്നു. 29 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ഗില്‍ പതിനൊന്നാം ഓവറില്‍ ഗുജറാത്തിനെ 100 കടത്തി.

പതിനഞ്ചാം ഓവറില്‍ സായ് സുദര്‍ശന്‍ 30 പന്തില്‍ 35 പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം ടീമിനെ ജയത്തിനടുത്ത് എത്തിച്ചാണ് ഗില്‍ മടങ്ങിയത്. 11 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിങ്സ്. രാഹുല്‍ തെവാട്ടിയ മൂന്ന് പന്തില്‍ 13 റണ്‍സെടുത്ത് പുറത്താകാടെ നിന്നപ്പോള്‍ ഡേവിഡ് മില്ലര്‍ നാലു പന്തില്‍ ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. പഞ്ചാബിനായി കാഗിസോ റബാഡ രണ്ട് വിക്കറ്റെടുത്തു.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. സീസണിലെ രണ്ടാമത്തെ അതിവേഗ അര്‍ധസെഞ്ചുറി നേടിയ ലിയാം ലിവിങ്സ്റ്റണിന്റെ കരുത്തിലായിരുന്നു പഞ്ചാബിന്റെ മുന്നേറ്റം. 27 പന്തില്‍ 64 റണ്‍സെടുത്താണു ലിവിങ്സ്റ്റണ്‍ പുറത്തായത്. നാല് സിക്സും ഏഴു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

21 പന്തുകളില്‍ നിന്ന് ലിവിങ്സ്റ്റണ്‍ അര്‍ധസെഞ്ചുറി തികച്ചു. ഐപിഎല്‍ 2022 സീസണിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണിത്. 30 പന്തില്‍ 35 റണ്‍സുമായി ഓപ്പണര്‍ ശിഖര്‍ ധവാനും പഞ്ചാബിനായി തിളങ്ങി.ക്യാപ്റ്റന്‍ മയാങ്ക് അഗര്‍വാള്‍ (5), ജോണി ബെയര്‍സ്റ്റോ (8) എന്നിവര്‍ തിളങ്ങിയില്ല. ജിതേഷ് ശര്‍മ (23), ഒഡിന്‍ സ്മിത്ത് (0), ഷാറൂഖ് ഖാന്‍ (15), കഗിസോ റബാദ (1്), വൈഭവ് അറോറ (2്), രാഹുല്‍ ചാഹര്‍ (22), അര്‍ഷ്ദീപ് സിങ് (10) എന്നിങ്ങനെയാണു മറ്റ് പഞ്ചാബ് ബാറ്റര്‍മാരുടെ പ്രകടനങ്ങള്‍.പതിനാറാം ഓവറില്‍ ആറിന് 153 എന്ന നിലയില്‍നിന്ന് 9 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണു പഞ്ചാബ് വലിച്ചെറിഞ്ഞത്. അവസാന ഓവറുകളില്‍ രാഹുല്‍ ചാഹര്‍ ബൗണ്ടറികള്‍ കണ്ടെത്തിയതോടെ പഞ്ചാബ് സ്‌കോര്‍ 180 പിന്നിട്ടുകയായിരുന്നു. ഗുജറാത്തിനായി റാഷിദ് ഖാന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ദര്‍ശന്‍ നല്‍കണ്ടെ രണ്ടു വിക്കറ്റും മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി. മല്‍സരിച്ച മൂന്ന് മല്‍സരങ്ങളിലും എല്ലാം വിജയിച്ച് ന്ിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗുജറാത്ത് ടൈറ്റന്‍സ്.