
ചാമ്പ്യന്‍സ് ലീഗില്‍ വിജയതേരോട്ടം തുടര്‍ന്ന് സ്പാനിഷ് പട. ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡ് നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിയെ പരാജയപ്പെടുത്തി. 3-1 നായിരുന്നു മാഡ്രിഡിന്റെ വിജയം. ഹാട്രിക്ക് നേടിയ നായകന്‍ കരീം ബെന്‍സേമയാണ് ചെല്‍സിയെ തകര്‍ത്തെറിഞ്ഞത്. 21,2,46 മിനിറ്റുകളിലായിരുന്നു താരം ഗോളുകള്‍ നേടിയത്.കെയ് ഹവേര്‍ട്സാണ് ചെല്‍സിയുടെ ആശ്വാസ ഗോള്‍ നേടിയത്. തോല്‍വിയോടെ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയുടെ സെമി സാധ്യത മങ്ങി.
അതേ സമയം മറ്റൊരു ആദ്യ പാത ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ബയേണിനെ വിയ്യാറയല്‍ എതിരില്ലാത്ത ഒരു ഗോളുകള്‍ക്ക് അട്ടിമറിച്ചു.മല്‍സരത്തിന്റെ എട്ടാം മിനിറ്റില്‍ ആര്‍നൗട്ട് ഡാഞ്ജുമായാണ് സ്പാനിഷ് പടയുടെ വിജയഗോള്‍ നേടിയത്.മത്സരത്തില്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയിട്ടും ബയേണിന് ഗോള്‍ മാത്രം നേടാനായില്ല.ഇരു മല്‍സരങ്ങളുടെയും രണ്ടാം പാതം,ഏപ്രില്‍ 13 നാകും നടക്കുക.