Connect with us

Hi, what are you looking for?

News

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട്. ഫൈനലില്‍ ആസ്‌ട്രേലിയയുമായി ഏറ്റുമുട്ടും

ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ 137 റണ്‍സിന് പരാജയപ്പെടുത്തി ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കി ഇംഗ്ലണ്ട് . ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഒാസ്‌ട്രേലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഇതുവരെ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഓസീസ് ഫൈനലിലെത്തിയിരിക്കുന്നത്.അതോടെ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും ഏറ്റവും അധികം കപ്പ് നേടിയ ഓസ്‌ട്രേലിയയും തമ്മിലുളള കലാശകൊട്ട് തീപാറുമെന്ന് ഉറപ്പാണ്.എന്നാല്‍ ഇന്ത്യയുടെ വഴിമുടക്കിയ ദക്ഷിണാഫ്രിക്കയെ അനായാസമാണ് ഇംഗ്ലണ്ട് മറികടന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സാണ് നേടുകയായിരുന്നു. സെഞ്ചുറി നേടിയ ഡാനിയേല വ്യാറ്റ (129) ാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്. മറുപടി ബാറ്റിങ്ങിനെറങ്ങിയ ദക്ഷിണഫ്രിന്റക്ക 38 ഓവറില്‍ 156 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.125 പന്തില്‍, 12 ഫോറുകള്‍ സഹിതം 129 റണ്‍സാണ് വ്യാറ്റിന്റെ സമ്പാദ്യം. സോഫിയ ഡങ്ക്‌ലി 72 പന്തില്‍ നാലു ഫോറുകളോടെ 60 റണ്‍സെടുത്തു.

സോഫി എക്ലസ്റ്റോണ്‍ അവസാന ഓവറുകളില്‍ 11 പന്തില്‍നിന്ന് പുറത്താകാതെ 24 റണ്‍സ് നേടിയതോടെ ഇംഗ്ലണ്ട് 293 എന്ന നല്ല സ്‌കോറിലേക്ക എത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷബ്നിം ഇസ്മയിലും രണ്ടു വിക്കറ്റ് വീഴ്ത്തിയ മരിസെയ്ന്‍ കാപ്പുമാണ് തിളങ്ങിയത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ വെറും 38 ഓവറില്‍ ഇംഗ്ലണ്ട് 156 റണ്‍സിന് എറിഞ്ഞ് ഒതുക്കുകയായിരുന്നു. 48 പന്തില്‍ രണ്ടു ഫോറുകളോടെ 30 റണ്‍സെടുത്ത മിനോണ്‍ ഡുപ്രീസാണ് ദക്ഷിണാഫ്രക്കയുടെ ടാപ് സ്‌കോറര്‍.ആറ് വിക്കറ്റ് നേടിയ സോഫി എക്ലെസ്റ്റോണാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...