Connect with us

Hi, what are you looking for?

Exclusive

കാത്തിരിപ്പിന് വിരാമം, ആളും ആരവവുമില്ല; ടോക്യോയില്‍ ഇന്ന് ഒളിമ്പിക്‌സിന് തിരിതെളിയും

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഇന്ന് ടോക്കിയോ ഒളിമ്പിക്‌സിന് തുടക്കമാകും. കോവിഡ് മഹാമാരി ലോകം മുഴുവന്‍ നാശം വിതച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം നടത്തേണ്ടിയിരുന്ന ഒളിമ്പിക്‌സ് മേള മാറ്റി വെയ്ക്കുകയായിരുന്നു. എന്നാല്‍ പകിട്ട് ഒട്ടും കുറയ്ക്കാതെ തന്നെ ഇത്തവണത്തെ മേളയെ കൊഴിപ്പിക്കാനുള്ള എല്ലാ വിധ സജ്ജീകരണങ്ങളും അണിയറയില്‍ തയ്യാറായതായാണ് ജപ്പാനില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പുരാതന ഒളിമ്പിക്‌സിന്റെ ആരംഭത്തെ പറ്റി പല ഐതീഹ്യങ്ങളുമുണ്ട്. അവയില്‍ ഏറ്റവും പ്രശസ്തമായത് സിയൂസിന്റെയും പുത്രന്‍ ഹെറാക്ലീസിന്റെയും കഥയാണ്. അന്ന് നടന്ന ഓട്ട മത്സരത്തില്‍ കാട്ടൊലിവിന്റെ ചില്ലകള്‍ കൊണ്ട് നിര്‍മ്മിച്ച് ഒരു കിരീടമാണ് സമ്മാനമായി ലഭിച്ചത് എന്നാണ് ഐതീഹ്യം.
പുരാതന ഗ്രീസിലാണ് ഒളിമ്പിക്‌സിന്റെ തുടക്കം ഗ്രീക്ക് ഉത്സവങ്ങളുടെ ഭാഗമായാണ് അവ നടത്തി പോന്നത്. എ .ഡി 349 ല്‍ തിയോഡോസിയസ്സ് ചക്രവര്‍ത്തി നിര്‍ത്തലാക്കുന്നത് വരെ അത് തുടര്‍ന്നു.

പരസ്പരം കെരുത്ത അഞ്ച് വളയങ്ങളാണ് ഒളിമ്പിക്‌സിന്റെ ചിഹ്്‌നം. ഇവ സൂചിപ്പിക്കുന്നത് അഞ്ച് ഭൂഖണ്ഡങ്ങളെയാണ്. മഞ്ഞ ഏഷ്യയെയും കറുപ്പ് ആഫ്രിക്കയെയും നീല യൂറോപ്പിനെയും പച്ച ഓസ്‌ട്രേലിയയെയും ചുവപ്പ് അമേരിക്കയെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. പിയറി കുബേര്‍ട്ടിനാണ് ഒളിമ്പിക്‌സ് വളയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഒളിമ്പിക്‌സിന് വേനല്‍കാല മേള ശൈത്യകാല മേള എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. രണ്ടും നാലും വര്‍ഷം കൂടുമ്പോഴാണ് ഇവ നടത്ത പെടുന്നത.് 1992 വരെ രണ്ട് മേളകളും ഒരേ വര്‍ഷം തന്നെയാണ് നടത്തിയിരുന്നത് എന്നാല്‍ അതിന് ശേഷം ഓരോന്നും രണ്ട് വര്‍ഷം വീതം ഇടവിട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

1894 ലാണ് ആധുനിക ഒഴളിമ്പിക്‌സിന് തുടക്കമാകുന്നത്. ഗ്രീസിലെ ഏതന്‍സാണ് ആധുനിക ഒളിമ്പിക്‌സിന്റെ ആദ്യ വേദി. 1900 ലെ പാരിസ് ഒളിംപിക്‌സിലാണ് ഇന്ത്യ ആദ്യമായി പങ്കെടുക്കുന്നത്്. 1928 ല്‍ ഹോക്കിയിലാണ് ഇന്ത്യ ആദ്യമായി സ്വര്‍ണ്ണം നേടുന്നത്്. അതിന് ശേഷം 8 തവണ കൂടി ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയിട്ടുണ്ട്്. സ്വതന്ത്യ ഇന്ത്യയ്ക്ക്് വണ്ടി വ്യക്തിഗത ഇനത്തില്‍ ആദ്യമായി മെഡല്‍ നേടിയത് കെ.ഡി ജാദവ് ആയിരുന്നു. ഗുസ്തിയിലാണ് ഇദ്ദേഹം വെങ്കല മെഡല്‍ നേടിയത്. ആദ്യമായി വ്യക്തഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയതാകട്ടെ അഭിനവ് ബിന്ദ്രയും 2008 ല്‍ ബെയ്ജിംഗില്‍ നടന്ന എയര്‍ റൈഫിള്‍ ഷൂട്ടിലാണ് ബിന്ദ്ര സ്വര്‍ണ്ണം സ്വന്തമാക്കിയത്. ഒളിംപിക്‌സില്‍ നിന്ന് ഇന്ത്യ ഇതുവരെ 28മെഡലുകളാണ് നേടിയിട്ടുള്ളത്.

ഇന്ത്യന്‍ സമയം വൈകിട്ട് 4.30 നാണ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. മഹാമാരി പടര്‍ന്നു പിടിച്ച കാലമായത് കൊണട് തന്നെ കണികള്‍ക്ക് ഇത്തവണ പ്രവേശനമില്ല എന്നുള്ളതാണ് ഏറ്റവും വലിയ സങ്കടകരമായ കാര്യം. ഒളിമ്പിക്‌സ് മാര്‍ച്ച് പാസ്റ്റില്‍ ഏറ്റവും മുന്നില്‍ അണിനിരക്കുക ഗ്രീസായിരിക്കും അക്ഷരമാല ക്രമത്തില്‍ 21 ാം സ്ഥാനത്താണ് ഇന്ത്യ. മന്‍പ്രീസ് സിങ്ങും മേരി കോമും ആയിരിക്കും പരാത ഏന്തുക.

ഇത്തവണത്തെ ഒളിമ്പിക്‌സ് ഉദ്ഘാടനത്തിനായി ജപ്പാന്‍ തയ്യാറാക്കിരിക്കുന്നത് എന്തൊക്കെ ആയിരികക്ും എന്നറിയാനുളള കാത്തിരിപ്പിലാണ് ലോകം ഒന്നടങ്കം. വ്യോമസേന ആകാശത്ത് ഒളിപിക്‌സ് വളയങ്ങള്‍ തീര്‍ക്കും. പതിനഞ്ചോളം രാഷ്ട്ര തലവന്‍മാരായിരിക്കും ചടങ്ങിന് സാക്ഷ്യം വഹിക്കുക.

നിലവിലെ ചാമ്പ്യന്‍മാര്‍ അമേരിക്കയാണ്. അടുത്ത വെള്ളിയാഴ്ചയായിരിക്കും അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാകുക.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...