Connect with us

Hi, what are you looking for?

India

ആംഗ്ലോ ഇന്ത്യൻസ് ; ക്രൂരമായ നീതി നിഷേധത്തിന്റെ ഇരകൾ…മുൻ ആംഗ്ലോ ഇന്ത്യൻ ലോക് സഭാ എംപി Dr . ചാൾസ് ഡയസിന്റെ വാക്കുകളിലൂടെ

ഇന്ത്യയിലെ ക്രൂരമായ നീതിനിഷേധത്തിന്റെ പ്രകടമായ ഇരകളാണ് ആംഗ്ലോ ഇന്ത്യൻ വിഭാഗം എന്നാണ് മുൻ ലോക് സഭാ ആംഗ്ലോ ഇന്ത്യൻ നോമിനേറ്റഡ് എംപി ആയിരുന്ന ചാൾസ് ഡയസിന്റെ അഭിപ്രായം.

ഇന്ത്യയിലെ ക്രൂരമായ നീതിനിഷേധത്തിന്റെ പ്രകടമായ ഇരകളാണ് ആംഗ്ലോ ഇന്ത്യൻ വിഭാഗം എന്നാണ് മുൻ ലോക് സഭാ ആംഗ്ലോ ഇന്ത്യൻ നോമിനേറ്റഡ് എംപി ആയിരുന്ന ചാൾസ് ഡയസിന്റെ അഭിപ്രായം. ഇന്ത്യയിൽ ആകെ നല്ലൊരു ശതമാനം ആംഗ്ലോ ഇന്ത്യൻസ് ഉണ്ടെങ്കിലും പലയിടങ്ങളിലായി ഇവർ ചിതറിക്കിടക്കുകയാണ് എന്നതാണ് വാസ്തവം. ഈ വിഭാഗക്കാർക്ക് വേണ്ട ആനുകൂല്യങ്ങളോ അവകാശങ്ങളോ പരിഗണനകളോ ലഭിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു.
2020 ജനുവരി 25 ന് ശേഷം ആംഗ്ലോ ഇന്ത്യൻസിനെ തിരഞ്ഞെടുപ്പിലേക്ക് നോമിനേറ്റ് ചെയ്യാൻ പാടില്ല എന്ന നിയമത്തെ തുടർന്ന് ക്രൈം ഉന്നയിച്ച ചില ചോദ്യങ്ങൾക്കുള്ള മറുപടി നല്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
നിയമ പ്രകാരം 2020 ജനുവരി 25 നു ശേഷം ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്ക് സ്ഥാനമില്ലാതിരിക്കുമ്പോൾ ആ നിയമം അനുശാസിക്കുന്ന തീയതി കഴിഞ്ഞു ഒരു വർഷം പിന്നീടാണ് ഒരുങ്ങുമ്പോഴും ആംഗ്ലോ ഇന്ത്യൻ നോമിനേറ്റഡ് എംഎൽഎ ആയ ജോൺ ഫെർണാണ്ടസ് അധികാരത്തിൽ തുടരുന്നത് നിയമവിരുദ്ധമല്ലേ എന്നതായിരുന്നു ക്രൈം ഉന്നയിച്ച സംശയം എന്നാൽ അതിന് വ്യക്തമായ ഒരു ഉത്തരം നല്കാൻ അദ്ദേഹം ശ്രമിച്ചില്ല.


ഇന്ത്യയിൽ ആകെ 296 ആംഗ്ലോ ഇന്ത്യൻസ് മാത്രമേ ഉള്ളുവെന്നാണ് ഇവരുടെ നിയമസഭാ നോമിനേഷൻ എടുത്തു മാറ്റിയപ്പോൾ അതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് തികച്ചും തെറ്റിദ്ധാരണാ ജനകമായ കണക്കാണെന്നും മുൻ വര്ഷങ്ങളിലെ കണക്കുകൾ പ്രകാരം 46000 പാഴ്സികളും നാലായിരത്തിലധികം ജൂതന്മാരും തന്നെ ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ഇന്ത്യയിൽ ആംഗ്ലോ ഇന്ത്യൻസ് എന്നത് ഒരു തെറ്റിദ്ധരിക്കപ്പെട്ട സമുദായമാണ് എന്നത്തിന്റെ തെളിവാണ് നിയമ ഭേദഗതി അവതരിപ്പിക്കാതെ ആംഗ്ലോ ഇന്ത്യൻസിന്റെ അവകാശങ്ങൾ തടയുകയും പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് പത്ത് വർഷം സംവരണം അനുവദിച്ചുകൊണ്ടുള്ള നിയമം നടപ്പിലാക്കുകയും ചെയ്തത്.

Summary: Anglo Indians; The victims of injustice

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...