Connect with us

Hi, what are you looking for?

Kerala

ലൈഫ് മിഷൻ പദ്ധതിയിൽ പിണറായിയെ ഒറ്റുകൊടുത്തത് ജോൺ ബ്രിട്ടാസ് .. ക്രൈം നന്ദകുമാർ തുറന്നടിക്കുന്നു

ലൈഫ് മിഷൻ പദ്ധതിയിലെ വൻ അഴിമതിയുടെ കഥകൾ പുറത്ത് വിട്ടത് പിണറായിയുടെ വിശ്വസ്തൻ തന്നെയെന്നാണ് ക്രൈം ചീഫ് എഡിറ്റർ നന്ദകുമാർ വെളിപ്പെടുത്തുന്നത്. ഇത്രയും കൃത്യമായ കണക്കുകൾ പുറത്ത് കൊണ്ടുവന്നതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന ബുദ്ധി ചെറുതല്ല എന്ന് തീർച്ചയാണ്.

ലൈഫ് മിഷൻ പദ്ധതിയിലെ വൻ അഴിമതിയുടെ കഥകൾ പുറത്ത് വിട്ടത് പിണറായിയുടെ വിശ്വസ്തൻ തന്നെയെന്നാണ് ക്രൈം ചീഫ് എഡിറ്റർ നന്ദകുമാർ വെളിപ്പെടുത്തുന്നത്. ഇത്രയും കൃത്യമായ കണക്കുകൾ പുറത്ത് കൊണ്ടുവന്നതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന ബുദ്ധി ചെറുതല്ല എന്ന് തീർച്ചയാണ്. ആ ബുദ്ധിയുടെ മികവ് കൊണ്ട് തന്നെ തന്ത്രപരമായ ആ ഒറ്റലിനെ ബുദ്ധിപരമായി മറികടക്കാനും അയാൾക്ക് സാധിച്ചു. പുറമെ പിണറായിയുടെ വലം കൈയായ് നടക്കുന്ന പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ കൈരളി ചാനലിലെ ജോൺ ബ്രിട്ടാസ് എന്ന ബുദ്ധിരാക്ഷസനാണ് ഇതിന് പിന്നിലെന്നതാണ് വാസ്തവം.  
ജോൺ ബ്രിട്ടാസിന്റെ അവിഹിത സമ്പാദ്യങ്ങളുടെ കഥകൾ ക്രൈം നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നതാണ്. ഡൽഹിയിൽ പതിനൊന്നോളം ഫ്‌ളാറ്റുകൾ അയാൾക്ക് സ്വന്തമായി ഉണ്ട്. മരടിൽ പൊളിച്ചു മാറ്റപ്പെട്ട കെട്ടിടത്തിലും ഒരു ഫ്‌ലാറ് ഇദ്ദേഹത്തിന്റേതായിരുന്നു.

മന്ത്രിമാരായ തോമസ് ഐസക്, എകെ ബാലൻ എന്നിവർ പങ്കെടുത്ത ഒരു ചാനൽ ചർച്ചയിൽ അവതാരകനായിരുന്ന ബ്രിട്ടാസ് വളരെ തന്ത്രപരമായാണ് അവരെ ഇരുവരെയും കൊണ്ട് ലൈഫ് മിഷൻ പദ്ധതിയുടെ കണക്ക്  ഒരു കോടിയല്ല നാലര കോടിയാണെന്ന് പറയിപ്പിച്ചത്. കേരളത്തിലെ രണ്ടു മന്ത്രിമാർ തന്നെ ഇത്തരത്തിൽ ഒരു പരസ്യ പ്രസ്താവന നടത്തിയതോടെ പിണറായിയെ തല്ലാനുള്ള വടി ബ്രിട്ടാസ് തന്നെ വെട്ടി പ്രതിപക്ഷത്തിന് നൽകിയ പോലെയായി കാര്യങ്ങൾ. ചുരുക്കത്തിൽ സംവാദത്തിന്റെ രൂപത്തിൽ നടന്ന ഒരു നാടകമായിരുന്നു അവിടെ അരങ്ങേറിയത്.

മുഖ്യമന്ത്രിയുടെ വലംകൈയായ ബ്രിട്ടാസ് എന്തിന് ഇങ്ങനെയൊരു പ്രവർത്തി ചെയ്യണം എന്ന സംശയം തികച്ചും സ്വാഭാവികമാണ്. എന്നാൽ പിണറായിയുടെ പല അഴിമതികളിലും അവിഹിത സമ്പാദ്യങ്ങളിലും പങ്കാളിയായ ജോൺ ബ്രിട്ടാസിന് തങ്ങളുടെ കൂട്ട് പങ്കാളിത്ത കച്ചവടങ്ങൾക്കിടയിലെ കല്ലുകടി ആരംഭിച്ചിട്ട് കുറച്ചു നാളുകളായി . വീണ – മുഹമ്മദ് റിയാസ് വിവാഹ ശേഷം കാര്യങ്ങളെല്ലാം ബ്രിട്ടാസിന്റെ നിയന്ത്രണത്തിലല്ലാതായി. കണക്കുകളും മറ്റും മരുമകൻ കൈകാര്യം ചെയ്യാൻ തുടങ്ങിയപ്പോൾ ബ്രിട്ടാസിന് പഴയത് പോലെ തന്റെ വിഹിതം യഥാസമയം കിട്ടാതെ വന്നു.  മുൻപും വീണയും സ്വപ്നയും ആയിരുന്നു ഇത്തരം അഴിമതികൾക്കു ചുക്കാൻ പിടിച്ചിരുന്നത്. എന്നാൽ തന്റെ നില പരുങ്ങലിലായതോട്കൂടി വളരെ വിദഗ്ധമായി കേരള മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെക്കൊണ്ട് തന്നെ ഇയാൾ കാര്യങ്ങൾ വ്യക്തമാക്കി. പൊതുവെ പിണറായിയോട് വിരോധം പുലർത്തുന്ന തോമസ് ഐസകിനെയും തന്ത്രശാലിയായ  എ. കെ ബാലനെയും ഇയാൾ  ഇതിനുള്ള കരുക്കളാക്കി. യാതൊരു കേസുകളിലും പെടാതെ തന്ത്രപരമായി രക്ഷപെടുന്ന എ. കെ ബാലൻ ഇവിടെയും തന്റെ നിലനിൽപ്പ് സുരക്ഷിതമാക്കി. നിയമവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഈ പദ്ധതി ആരംഭിച്ചതെന്നും അതിനാൽ തന്നെ നിയമ വകുപ്പ് ഈ കേസിൽ കുടുങ്ങില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

Summary: The black sheep behind the Life mission project

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...