Connect with us

Hi, what are you looking for?

Kerala

സ്റ്റാർ ഹെൽത്തിലെ ഫ്രീ പീരീഡ് തട്ടിപ്പു വിശദീകരിച്ച് മുൻ സെയിൽസ് മാനേജർ

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ കീഴിൽ നടക്കുന്ന വൻ തട്ടിപ്പുകൾ തുറന്നു പറയാൻ ധൈര്യം കാട്ടിയ മുൻ സെയിൽസ് മാനേജർ ശോഭ ഇപ്പോൾ ഈ പോളിസിയുടെ ബന്ധപ്പെട്ട ഫ്രീ പീരീഡ് തട്ടിപ്പുകൾ ക്രൈമിനോട് തുറന്ന് പറയുകയാണ്.

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ കീഴിൽ നടക്കുന്ന വൻ തട്ടിപ്പുകൾ തുറന്നു പറയാൻ ധൈര്യം കാട്ടിയ മുൻ സെയിൽസ് മാനേജർ ശോഭ ഇപ്പോൾ ഈ പോളിസിയുടെ ബന്ധപ്പെട്ട ഫ്രീ പീരീഡ് തട്ടിപ്പുകൾ ക്രൈമിനോട് തുറന്ന് പറയുകയാണ്.

റസീപ്റ്റിട്ട് 15 ദിവസത്തിനുള്ളിൽ പോളിസി ഡോക്യുമെൻ്റ് വായിച്ച് മനസിലാക്കി ടേംസ് ആൻഡ് കണ്ടീഷൻ സ് ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ ആദ്യമായി പോളിസിയെടുത്ത കസ്റ്റമർക്ക് പോളിസി സറണ്ടർ ചെയ്ത് ക്യാഷ് തിരികെ വാങ്ങാൻ സാധിക്കും.സ്റ്റാംപ് ഡ്യൂട്ടി, മെഡിക്കൽ ചെക്കപ്പ്, അതുവരെയുള്ള കവറേജിൻ്റെ ചാർജ് തുടങ്ങിയവ കുറച്ച് ബാക്കി ക്യാഷ് കസ്റ്റമർ ക്ക് തിരികെ വാങ്ങാം. ഏകദേശം പ്രീമിയത്തിൻ്റെ മൂന്നിൽ ഒന്ന്.

ഇത് റിന്യൂവലിന് ബാധകമല്ല. 60 ദിവസമൊക്കെ കഴിഞ്ഞ് പോളിസി ഡോക്യുമെൻ്റ് കസ്റ്റമർക്ക് കൊടുക്കുമ്പോൾ എന്തെങ്കിലും ഫ്രോഡ് ചെയ്തതായി കണ്ടാൽ പോലും സറണ്ടർ ചെയ്താൽ പ്രീമിയത്തിൻ്റെ പകുതിയും ചാർജ് ചെയ്യും. അത്രയും ക്യാഷ് പോകുമല്ലോ എന്ന് കരുതി ആളുകൾ സറണ്ടർ ഒഴിവാക്കും. അതിനു വേണ്ടി തന്നെയാണ് അങ്ങനെ ചെയ്യുന്നതും. ഇവർ എന്ത് വൃത്തികേട് ചെയ്താലും നഷ്ടം കസ്റ്റമർ സഹിക്കണം.


മറ്റൊരു വിഷയം കാർഡാണ്. കാർഡിനുള്ള ഫോട്ടോ ഓഫീസിൽ കൊടുത്താൽ സൂക്ഷിക്കില്ല. ഉത്തരവാദിത്വമില്ലാതെ എവിടെയെങ്കിലും ഇടും. 2010 മുതൽ 2015 വരെയുള്ള കാലത്ത് നിരന്തരമായി ഇത് ചെയ്തിട്ടുണ്ട്.  ഒരു ഇൻഷൂറൻസ് കമ്പനി നടത്തുന്നതിനുള്ള മൂലധനമില്ലാതെ നാട്ടുകാരുടെ കൈയ്യിലെ പണം കണ്ടാണ് Mr ജഗന്നാഥൻ  കാർത്തികേയൻ  IPS, MR എസ  അബ്‌ദുല്ലാഹ്  അൽഗുരിർ, MR D C ഗുപ്ത , MR മുഹമ്മദ്  ഹസ്സൻ, തുടങ്ങിയ ആളുകൾ ഈ കമ്പനി തുടങ്ങിയതും നടത്തിയിരുന്നതും. ആയതിനാൽ ഓരോ മാസവും ആയിരക്കണക്കിന് പോളിസി കൈകാര്യം ചെയ്യാനുണ്ടെങ്കിലും  ശശി മീന എന്നിങ്ങനെ രണ്ടേ രണ്ടു സ്റ്റാഫാണ് പോളിസി അടിക്കാൻ കലൂർ ബ്രാഞ്ചിൽ ഉണ്ടായിരുന്നത് . എല്ലാ ബ്രാഞ്ചിലും ഇതു തന്നെ സ്ഥിതി.

ചില പ്രത്യേക കാരണങ്ങളാൽ മാസാവസാനം വരെ ഹോൾഡ് ചെയ്തു അവസാനത്തെ കുറച്ച് ദിവസങ്ങളാണ് കൺവർട്ട് ചെയ്യുക. ലാസ്റ്റ് ദിവസങ്ങളിൽ ഈ ആളുകൾ രാത്രി 12 മണി വരെ ഇരിക്കേണ്ടി വരും. അതിനാൽ എന്ത് തെറ്റ്  ചെയ്താലും അവരെ പ്രീണിപ്പിച്ച് നിർത്തുന്ന നയമാണ് രാജീവലോചനൻ സ്വീകരിച്ചത്. കൂടാതെ പോളിസികളിൽ ചെയ്യുന്ന എല്ലാ തരികിടകളും ഈ ആളുകളിലൂടെയാണ് നടപ്പാക്കുക.
 ഫോട്ടോ നഷ്ടപ്പെടുത്തിയാലും നഷ്ടപ്പെട്ടു പുതിയത് തരാമോ എന്ന് സമയത്ത് ചോദിക്കില്ല. ഓരോ തവണ ആവശ്യപ്പെടുമ്പോഴും അടുത്ത ബാച്ചിൽ വരും എന്ന് പറഞ്ഞ് നീട്ടി നീട്ടി സീനിയേഴ്സിൻ്റ ആവശ്യമെല്ലാം കഴിഞ്ഞാണ് പറയുക, ഫോട്ടോ മിസായി, വേറെ തന്നാലേ കാർഡ് ഇഷ്യൂ ചെയ്യാൻ കഴിയൂ എന്ന്. അപ്പോഴേക്കും കസ്റ്റമർ പോളിസി തന്നെ വേണ്ട എന്ന് പറയുന്ന അവസ്ഥ എത്തിയിരിക്കും.

Medical checkup ഉള്ള പോളിസികളിൽ നടത്തുന്ന തിരിമറികളെക്കുറിച്ചും  ശോഭ വിശദീകരിക്കുന്നു .

മെഡിക്കലുള്ള  പോളിസി റിപ്പോർട്ട് കിട്ടിയിട്ട് കൺവർട്ട് ചെയ്താൽ മതിയെന്ന് പറഞ്ഞാൻ അന്നത്തെ ബ്രാഞ്ച് മാനേജർ ഷിബു ജേക്കബ് ചെയ്യില്ല. അയാൾ ധാർഷ്ട്യത്തോടെ കൺവർട്ട് ചെയ്യും പിന്നീട് തോന്നിയാൽ എൻഡോഴ്സ് ചെയ്ത് തരും അല്ലെങ്കിൽ എത്ര നാണം കെട്ട് പുറകേ നടന്നാലും PED അടിച്ചു തരില്ല. കൂടാതെ  ആരോഗ്യമുള്ള കാലത്ത് സമൂഹത്തിലെ രോഗികളുടെ ചികിത്സാ ചിലവ് ഷെയർ ചെയ്യുന്നവർ രോഗിയാവുമ്പോൾ അവരുടെ ചികിത്സാ ചിലവുകൾ സമൂഹം ഏറ്റെടുക്കുന്ന മഹത്തായ ആശയമാണ് മെഡിക്കൽ ഇൻഷൂറൻസ്.

പക്ഷേ ഈ കമ്പനി ആരോഗ്യമുള്ള സമയത്ത് സ്വന്തം കാര്യം മാത്രം നോക്കി നടന്ന് രോഗിയായ ശേഷം മെഡിക്കൽ ഇൻഷൂറൻസ് എടുക്കുന്നവരെ യാതൊരു സ്ക്രീനിങ്ങുമില്ലാതെ പോളിസി കൊടുത്ത് എല്ലാവരേയും ഒരു പോലെ പറ്റിച്ച് ലാഭം ഉണ്ടാക്കുന്നു. സഹ കൊള്ളക്കാർക്ക് നല്ല സാലറിയും കൊടുക്കുന്നു . മെഡിക്കൽ ചെക്കപ്പ് കഴിഞ്ഞ് എതൊക്കെ രോഗങ്ങൾ എക്സ്ക്ലൂഡ് ചെയുന്നുണ്ടെന്ന് കസ്റ്റമറെ അറിയിച്ച്  concent വാങ്ങാതെ പോളിസി ചെയ്തിരുന്നു. നിരന്തരമായി പരാതിപ്പെട്ട് ഒടുവിൽ 2013 ൽ ഒരു കൺസൻറ് ലെറ്റർ  തന്നു തുടങ്ങി. അത് കസ്ററമറുടെ കൺസൻറില്ലാതെ സെയിൽസ് മാനജേർസും ഏജൻറും ഒപ്പിട്ടു കൊടുത്തു തുടങ്ങി.
2014-ൽ 48 മാസം പ്രീ എക്സിസ്റ്റിങ്ങ് ഡിസീസ് എക്സ്ക്ലൂഷൻ ഉള്ള പോളിസിയിൽ 36 മാസം കഴിയുമ്പോൾ സയലൻറായി  PED AMEND ചെയ്ത നാട്ടുകാരെ കബളിപ്പിക്കാൻ തുടങ്ങി.

പ്രൊപ്പോസൽ ഫോം നശിപ്പിച്ച് കളഞ്ഞ ശേഷം നാലാമത്തേയോ, അഞ്ചാമത്തേയോ റിന്യൂവൽ ടൈമിൽ ഒരു ലജ്ഞയുമില്ലാതെ പുതിയ പ്രൊപ്പോസൽ ഫോം ആവശ്യപ്പെടും. അപ്പോൾ പോളിസിയെടുത്ത സമയത്ത് കസ്റ്റമർ ക്ക് എന്തൊക്കെ കാര്യങ്ങളാണ് പ്രൊപ്പോസൽ ഫോമിൽ DISCLOSE ചെയ്തിരിക്കുന്നതെന്ന് പോലും ഓർമ്മയുണ്ടാവില്ല. കസ്റ്റമറോട് ചോദിക്കാനും കഴിയില്ല.തന്നില്ലെങ്കിൽ റിന്യൂ ചെയ്യില്ല എന്ന് ഈ മനുഷ്യ രൂപമുള്ള മൃഗങ്ങൾ മുഖത്തു നോക്കി ആക്രോശിക്കും.

പുതിയ ഒരു മെമ്പറെ ചേർക്കുമ്പോൾ, SUM INSURED കൂട്ടുമ്പോൾ, ഒരു പ്ലാനിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ ഒക്കെ ഇതു തന്നെയാണ് ചെയ്യുക .ചോദ്യം ചെയ്താൽ ടോർച്ചർ തുടങ്ങുകയായി.

ഇനിയും നിരവധി ഞെട്ടിക്കുന്ന തിരിമറികൽ ഇതിനുള്ളിൽ നടക്കുന്നുണ്ടെന്നും താൻ അതെല്ലാം ലോകത്തെ അറിയിക്കുമെന്നും ശോഭ പറയുന്നു .

Summary: sales manager defines what is forgery in star health

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...