Connect with us

Hi, what are you looking for?

Kerala

“പിടികിട്ടാപ്പുള്ളിയായ മുഹമ്മദ്‌ റിയാസിനെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ? ” DGP യെ വെല്ലുവിളിച്ച് ക്രൈം നന്ദകുമാർ.

മറുനാടൻ മലയാളിയിലെ സാജൻ സ്കറിയ പുറത്തു വിട്ട വാർത്തയിൽ പ്രതികരിച്ചു കൊണ്ടാണ് കേരളാ പോലീസിനെയും DGP ലോക്‌നാഥ്‌ ബഹ്‌റയെയും വെല്ലുവിളിച്ചു കൊണ്ട് ക്രൈം നന്ദകുമാർ രംഗത്തെത്തിയത്.

പിടികിട്ടാപ്പുള്ളിയായി കോടതിയെ കബളിപ്പിച്ച് മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൌസിൽ ഒളിവിൽ കഴിയുന്ന മുഖ്യമന്ത്രി പുത്രി വീണയുടെ ഭർത്താവ് കൂടിയായ മുഹമ്മദ്‌ റിയാസിനെതിരെയാണ് ഇപ്പോൾ വിവാദമുയരുന്നത്. മറുനാടൻ മലയാളിയിലെ സാജൻ സ്കറിയ പുറത്തു വിട്ട വാർത്തയിൽ പ്രതികരിച്ചു കൊണ്ടാണ്  കേരളാ പോലീസിനെയും DGP ലോക്‌നാഥ്‌ ബഹ്‌റയെയും വെല്ലുവിളിച്ചു കൊണ്ട് ക്രൈം നന്ദകുമാർ രംഗത്തെത്തിയത്.
വർഷങ്ങൾക്ക് മുൻപ് പിണറായി വിജയന്റെ നിർദ്ദേശാനുസരണം  കോഴിക്കോട് ക്രൈമിന്റെ ഓഫീസ് കത്തിച്ച കേസിൽ അറസ്റ്റിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുള്ള പ്രതിയാണ് മുഹമ്മദ്‌ റിയാസ്. അതിന്റെ നന്ദിയായിട്ടാണ് ഇപ്പോൾ സ്വന്തം മകളെ മുഖ്യമന്ത്രി പിണറായി വിജയൻ മുഹമ്മദ്‌ റിയാസിന് വിവാഹം ചെയ്തു നൽകിയതെന്നും ക്രൈം  വാർത്ത   പുറത്തു വിട്ടിരുന്നു.  


എന്നാൽ ഇപ്പോൾ കോഴിക്കോട് എയർ ഇന്ത്യ ഓഫീസിൽ അതിക്രമിച്ച് കയറി ഓഫീസ് തല്ലിത്തകർത്ത കേസിൽ നടക്കാവ് പോലീസ് 950 /2010 എന്ന നമ്പറിൽ ചാർജ് ചെയ്ത കേസിൽ 3, 4 പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷിക്കുകയും 8-)0 പ്രതിയെ വെറുതെ വിടുകയും ചെയ്തിരുന്നു. എന്നാൽ ഇവ കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ്‌ റിയാസ് ഒരിക്കൽ മാത്രമാണ്  കോടതിയിൽ ഹാജരായത്.  അതിന് ശേഷം കോടതിയിൽ ഹാജരാകാൻ തയ്യാറാവാതിരുന്നതിനെത്തുടർന്ന്  കോടതി ഈ കേസിനെ 110 /2010 എന്ന കാശാക്കി മാറ്റി  LP അഥവാ ലോങ്ങ്‌ പെന്റിങ്  കേസ് എന്ന് വിധിയെഴുതി  പിടികിട്ടാപ്പുള്ളിയായി വിലയിരുത്തിയ വ്യക്തിയാണ് മുഹമ്മദ്‌ റിയാസ്.

 
എന്നാൽ ഇത്രയും രൂപയുടെ  നഷ്ടങ്ങൾ വരുത്തി വെച്ച ഒരാൾ കോടതിയെ പോലും വെല്ലുവിളിച്ച്  കേരളാ മുഖ്യന്റെ  ക്ലിഫ് ഹൌസിൽ തന്നെ സുഖവാസമനുഭവിക്കുമ്പോഴാണ്  നിർമാണം പൂർത്തിയായിട്ടും അടച്ചിട്ടിരുന്ന വൈറ്റില പാലം ഈ കഴിഞ്ഞ ഡിസംബർ 31 ന്  പൊതുജനങ്ങൾക്കായി തുറന്ന് നൽകിയ V4 കൊച്ചിയുടെ പ്രവർത്തകരെ ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി എന്ന് കാട്ടി പൊതുമുതൽ നശിപ്പിച്ചു എന്ന കുറ്റം ചാർത്തി അറസ്റ്റ് ചെയ്തത്.


രണ്ട് ബാരിക്കേഡുകൾ മാറ്റിവെച്ചു വാഹനങ്ങൾ കടത്തി വിട്ടപ്പോൾ ഇത്രയധികം രൂപയുടെ നഷ്ടം ചുമത്തിയവർ ഒരു എയർ ഇന്ത്യ ഓഫീസിൽ അതിക്രമിച്ചു കടന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവെച്ചിട്ടും, ഇതിന് ശക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും അധികാര സ്വാധീനമുപയോഗിച്ചു വിലസുന്നത്.


ജനങ്ങളുടെ ആവശ്യമറിഞ്ഞ നിപുൻ ചെറിയാൻ എന്ന v4 കൊച്ചി നേതാവിനെ അർദ്ധരാത്രിയിൽ വീട് വളഞ്ഞു കൊടും ഭീകരനെപ്പോലെ അറസ്റ്റ് ചെയ്ത പിണറായിയുടെ പോലീസിന് മുഖ്യമന്ത്രി പുത്രിയുടെ ഭർത്താവിന്റെ കാര്യത്തിൽ മാത്രം കൈ ഉയരുന്നില്ല എന്നത് പരിതാപകരമാണ്.  കേരളാ പോലീസ് സേനയെ നിയന്ത്രിക്കുന്ന ലോക്‌നാഥ്‌ ബെഹ്‌റ മുഖ്യന്റെ കളിപ്പാവയാളാണെന്നത് ഇപ്പോൾ ജനത്തിന് ബോധ്യമായിക്കഴിഞ്ഞു.


സ്വന്തം മകനെ പീഡിപ്പിച്ചു എന്ന കള്ളക്കേസ് ചുമത്തി ഒരു അമ്മയെ പൊതുമധ്യത്തിൽ അവഹേളിക്കാനും, നെയ്യാറ്റിൻ കരയിലെ രണ്ടു ജീവനുകൾ കത്തിയെരിയാനുമൊക്കെ കരണക്കാരക്കാരായ പോലീസിന്റെ കെടുകാര്യസ്ഥതയ്ക്ക് നേരെ കണ്ണടച്ച ലോക്‌നാഥ്‌ ബെഹ്‌റ തന്റെടമുണ്ടെങ്കിൽ ക്ലിഫ് ഹൌസിൽ ഒളിവിൽ പാർക്കുന്ന മുഹമ്മദ് റിയാസിനെ കൈയാമം വെച്ചു നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് ക്ഷൗരം ചെയ്യാനും ക്രൈംചീഫ് എഡിറ്റർ ടി. പി. നന്ദകുമാർ തുറന്നടിച്ചു.

Summary : “Do you have the courage to arrest Mohammad Riyaz?” Crime Nandakumar challenged the DGP.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...