Connect with us

Hi, what are you looking for?

News

അഭയ കേസിൽ സിസ്റ്റർ സെഫിയും തോമസ് കോട്ടൂരും കുറ്റക്കാരല്ല; കന്യാചർമം വിച്ഛേദിക്കപ്പെടാത്ത കന്യാസ്ത്രീകളുണ്ടോ? ഒരു കന്യാസ്ത്രീയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

ഇനിയുമൊരു അഭയയാവാൻ എന്റെ കുഞ്ഞിനെ മഠത്തിനു എറിഞ്ഞു കൊടുക്കാൻ തങ്ങൾ ഒരുക്കമല്ലെന്നു ഉറച്ച തീരുമാനമെടുക്കേണ്ടത് ഓരോ മാതാപിതാക്കളുമാണ്.

അഭയാ കേസിന്റെ വിധി വന്നതിനെതുടർന്ന് നിരവധി കത്തുകളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ക്രൈമിന്റെ ഓഫീസിലെത്തിയിരുന്നു. അതിൽ ഒരു കന്യാസ്ത്രിയുടെ കത്ത് ക്രൈം പുറത്ത് വിട്ടിരുന്നു. തന്റെ കന്യാസ്ത്രി ജീവിതത്തിലെ കറുത്ത അധ്യായങ്ങൾ തുറന്നു കാണിച്ചുകൊണ്ട് വളരെ വ്യക്തമായി തന്നെ ആ കത്തിലൂടെ അവർ പറയുന്നുണ്ട് അഭയാ കേസിലെ പ്രതികളായ തോമസ് കോട്ടൂരിനേയും സിസ്റ്റർ സെഫിയേയും കുറ്റക്കാർ എന്നു വിളിക്കാൻ കഴിയുന്നില്ലെന്നും പറയുന്നു.

പ്രതികളായ സിസ്റ്റർ സെഫിയെയും ഫാദർ കോട്ടൂരിനെയും പോലെ തന്നെ മതവും ഈ തെറ്റിൽ പങ്കാളിയാണ്. ഇത്തരത്തിൽ നിരവധി അഭയമാർ സാക്ഷികളായും ഇരകളായും സഭയ്ക്കുള്ളിൽ കഴിഞ്ഞു കൂടുന്നുണ്ട്. അത്തരത്തിൽ ഒരു കന്യാസ്ത്രീ ക്രൈമിന് അയച്ച കത്തിന്റെ ആദ്യ കുറച്ചുഭാ​ഗങ്ങൾ നൽകിയുന്നു. തുറന്നെഴുത്തിന്റെ ഭാക്കി ഭാ​ഗം ചുവടെ ചേർക്കുന്നു.

“28 വർഷങ്ങൾക്ക് മുൻപ് നടന്ന ആ പാപത്തിന്റെ ശമ്പളം ഇത്രയും നീണ്ടു പോയപ്പോൾ അതിനേക്കാൾ വലിയ പാപങ്ങൾക്ക് സഭയ്ക്കുള്ളിൽ സ്വാതന്ത്ര്യം കൂടുകയായിരുന്നു. ഈ കാര്യത്തിൽ ഒരിക്കലും ഇരു ഭാഗങ്ങളെയും ന്യായീകരിക്കാനോ ചോദ്യം ചെയ്യാനോ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടോ ഫാദർ കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും മാത്രം തെറ്റുകാരായി കാണാൻ എനിക്ക് കഴിയുന്നില്ല. അങ്ങനെ പറയുമ്പോൾ ഞാൻ ഒരുപക്ഷെ നിങ്ങള്ക്ക് വൃക്കപ്പെട്ടവളായ തോന്നിയേക്കാം. എന്നാൽ ഒരു തരത്തിൽ പറഞ്ഞാൽ സിസ്റ്റർ അഭയയുടെ മരണം സിസ്റ്റർ സെഫിയും കോട്ടൂരും നിലനിൽപ്പിനു വേണ്ടി മാത്രം ചെയ്തതായിരുന്നു. കാണാൻപാടില്ലാത്തതിന് സാക്ഷിയായവളെ കൊന്നു തള്ളിയത് പാപം തന്നെ. എന്നാൽ അത്തരമൊരു സാഹചര്യത്തിലേക്ക് അവരെ നയിച്ചത് മനുഷ്യനെന്ന നിലയിൽ അവർക്കു നിഷേധിക്കപ്പെട്ട അവകാശങ്ങളാണ്. തിരുവസ്ത്രത്തിനുളളിൽ ദൈവത്തിന്റെ പ്രതിപുരുഷന്മാരെ കാണുന്നവർ കാണാതെ പോകുന്ന ഒന്നുണ്ട് അതിനുള്ളിലെ ഹോർമോൺ വ്യതിയാനങ്ങൾ എല്ലാം ഉള്ള ഒരു മനുഷ്യ ശരീരത്തെ, വികാരളുടെ വേലിയേറ്റങ്ങളുള്ള ഒരു മനുഷ്യ മനസിനെ. ഞങ്ങളിലെ വികാരങ്ങളെ പ്രകടിപ്പിയ്ക്കാൻ അനുവദിക്കാത്തിടത്തോളം അവ ഒളിഞ്ഞും തെളിഞ്ഞും പ്രകടമായിക്കൊണ്ടിരിക്കും.

ഇപ്പോൾ എന്റെ ജീവിതത്തിന്റെ പാതിയിലധികവും തീർന്നു കഴിഞ്ഞിരിക്കുന്നു. ഇനി ഇത്തരം തുറന്നു പറച്ചിലുകൾ കൊണ്ട് എനിക്ക് നഷ്ടമായതൊന്നും തിരികെ ലഭിക്കുമെന്ന് കരുതിയിട്ടുമില്ല. എന്നാൽ വര്ഷങ്ങള്ക്കു മുൻപ് ഞാൻ കടന്നു വന്ന കനൽ വഴികളിൽ ഇനിയൊരു പിൻഗാമി ഉണ്ടാവാതിരിക്കാനെങ്കിലും എന്റെ ഈ തുറന്നു പറച്ചിലുകൾ കൊണ്ട് കഴിയുമെന്ന പ്രതീക്ഷ മാത്രം. അന്ന് ഞാനെന്ന ഇരുപത്തിയൊന്നുകാരിക്ക് മുന്നിൽ വീട്ടുകാർ കർത്താവിലേക്കുള്ള വഴി തുറന്നപ്പോൾ മനസോടെയല്ലെങ്കിലും ഞാനതുമായി പൊരുത്തപ്പെടുകയായിരുന്നു. കഠിനമായ വൃതങ്ങളുടെയും പാലനകളുടെയും ഒടുവിൽ കർത്താവിന്റേതായി തീർന്നപ്പോൾ ആത്മീയതയുടെ പുതിയ ലോകത്തെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. എന്നാൽ ഏകദേശം ഒരു മാസം മാത്രം പിന്നിട്ട ഒരു രാത്രി ഇരുളിന്റെ മറവിൽ പരസ്പരം പുണർന്നു നിന്ന രണ്ടു രൂപങ്ങളിൽ ഒന്ന് എന്നെപ്പോലെ തന്നെ സഭാവസ്ത്രമണിഞ്ഞ കർത്താവിന്റെ ഒരു മണവാട്ടിയാണെന്നത് എനിക്ക് ഞെട്ടലുണ്ടാക്കി. എന്നാൽ രാവിൽ ഓടി മറഞ്ഞ രണ്ടാമത്തെ രൂപം അന്നെനിക്ക് വ്യക്തമായില്ല എന്നതാണ് സത്യം. എന്തുകൊണ്ടോ കൂടുതൽ ചോദ്യം ചെയ്യലുകൾക്കു മുതിരാൻ എനിക്കാ രാത്രിയിൽ തോന്നിയില്ല. എന്നാൽ രാവിലെ തലേ ദിവസത്തെ കാഴ്ചയ്ക്കുള്ള വിശദീകരണവുമായി എനിക്കരികിലെത്തിയത് ഞങ്ങളുടെ മുതിർന്ന മദർ സുപ്പീരിയർ ആയിരുന്നു എന്നതാണ് ആശ്ചര്യം. രാത്രിയിലെ കാഴ്ചകൾ മനസിൽ നിന്നും പറിച്ചെറിയണമെന്നായിരുന്നു ആജ്ഞ, കൂടെ രാത്രികാലങ്ങളിൽ മുറിവിട്ടു പുറത്തിറങ്ങരുതെന്ന ശകാരവും .
ഒരായിരം സംശയങ്ങൾ മനസ്സിൽ ഉയർന്നെങ്കിലും മൗനമല്ലാതെ മറ്റു മറുപടികളൊന്നും എന്നിൽ നിന്നും വന്നില്ല. പിന്നീടൊരുനാൾ അന്ന് ആ ഇരുളിൽ എനിക്ക് മുന്നിൽ അദൃശ്യനായ ആ നിഴലിനു പുതയ്ക്കാൻ എന്നിലെ പെണ്ണിന്റെ കന്യകാത്വത്തെ ആദ്യമായ് എറിഞ്ഞു കൊടുത്തതും അതേ മദർ സുപ്പീരിയർ തന്നെയായിരുന്നു. ആദ്യത്തെ എതിർപ്പുകൾ പിന്നീട് എന്നിലെ പെണ്ണെന്ന വികാരത്തിന് മുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു. എന്നാൽ പോകെപ്പോകെ വൈദികരുടെ കാമ സംതൃപ്തിക്കായി മാത്രമുള്ള ഉപകരണങ്ങളായി ഞങ്ങൾ മാറ്റപ്പെട്ടു . ഓരോ ദിവസവും ഊഴം കാത്തു കഴിയുന്ന കന്യാസ്ത്രീകളുടെ കണ്ണിലെ നിസ്സഹായത വേശ്യാലയങ്ങളിലെ പെൺകോലങ്ങളെക്കാൾ പരിതാപകരമായിരുന്നു. വർഷങ്ങൾ കഴിയും തോറും കന്യാമഠം എന്ന ഈ വേശ്യാലയത്തിലെ ശീലങ്ങളോട് ഞാനടക്കമുള്ളവർ പരിചയിച്ചു കഴിഞ്ഞിരുന്നു. ആസക്തമായ മയക്കുമരുന്ന് ലഭിക്കാതെ വരുന്നവന്റെ ഭ്രാന്ത് പോലെ അടക്കാനാവാത്ത ലൈംഗിക തൃഷ്ണകളിൽ സ്വവർഗ രതിയിൽ ഏർപ്പെടുന്ന കന്യാസ്ത്രീമാരും ഇവിടെ വിരളമല്ല. എന്നാൽ എഴുന്നേറ്റു നില്ക്കാൻ പോലും ആവതില്ലാത്ത പാട് കിളവൻ വൈദികന്മാർക്കു മുന്നിൽ ഉടുതുണിയഴിക്കേണ്ടി വരുന്ന കൊച്ചു കന്യാസ്ത്രീകളെക്കാണുമ്പോൾ ഞാനെന്റെ ആദ്യ അനുഭവത്തിന്റെ തീയിലേക്ക് വീണ്ടും വീഴപ്പെടുകയാണ്. ഇപ്പോഴെന്റെ പ്രായം എനിക്ക് തരുന്നഒരു അമ്മയുടെ മനസുണ്ട്. പുരോഹിതന്മാരുടെ രാത്രി കേളികളിൽ വാടി തളർന്നു കരഞ്ഞു കലങ്ങിയ പല കണ്ണുകളും ഈ ‘അമ്മ’ മനസിന് ഇന്ന് താങ്ങാനാവുന്നില്ല. കന്യകയായ മണവാട്ടിമാരെയാണ് നിങ്ങള്ക്ക് മതത്തിന്റെ കാവലാളാകാൻ വേണ്ടതെങ്കിൽ ആരും തന്നെ അതിനു തയ്യാറല്ല എന്ന സത്യം ഇനി എങ്കിലും ലോകം മനസിലാക്കൂ. ഞങ്ങളെ സ്വാതന്ത്രരാക്കൂ. കന്യകയായിരിക്കാൻ ഞങ്ങൾ തയ്യാറായാലും നിർബന്ധിത ലൈംഗിക വേഴ്ചകൾക്കു പാത്രമാവേണ്ടി വരുന്ന ഞങ്ങളെ ഇനിയും ഈ വേശ്യാലയത്തിൽ അടച്ചിടാതിരിക്കാനുള്ള മനസാക്ഷി കാട്ടണം സമൂഹം. വൈദിക ജീവിത സായാഹ്നത്തിലെത്തിയ എനിക്ക് വേണ്ടിയല്ല ഈ അപേക്ഷ . കന്യാമഠത്തിനുള്ളിൽ തകർക്കപ്പെട്ട ഭൂരിഭാഗം പെൺജീവിതങ്ങളുടെയും പ്രാർഥനയാണിത്. കന്യാസ്ത്രീ മഠങ്ങൾ എന്ന വേശ്യാലയങ്ങൾ തകർത്തെറിയണം . ഒരു മനുഷ്യന്റെ ലൈംഗീക താൽപര്യങ്ങൾക്കു മേൽ മതത്തിന്റെ തിരശീല മൂടുന്ന ഇത്തരം വ്യവസ്ഥിതികൾ പൊളിച്ചെറിയുന്ന ഒരു കാലം ഞാനും സ്വപ്നം കാണുന്നുണ്ട്. അന്ന് മാറുന്ന വ്യവസ്ഥിതികളിൽ ആദ്യത്തേത് കന്യാസ്ത്രീയെ സ്ത്രീയായി അംഗീകരിക്കുക എന്നതാവും. അന്ന് ഞാൻ ഉണ്ടാവുമോ എന്നതിൽ തീർച്ചയില്ല. പക്ഷെ അങ്ങനെയൊരു സുദിനം എന്റെ പ്രാർഥനകളിലുണ്ട്. കാരണം കർത്താവിന്റെ മണവാട്ടിയെ വൈദികന്റെ വെപ്പാട്ടി ആയി അവരോധിക്കുന്നതിനു സാക്ഷ്യം വഹിക്കരുതെന്ന ആഗ്രഹം കൊണ്ട് മാത്രം. സത്യം അതാണെങ്കിലും … “

ബ്രഹ്മചര്യ വ്രതം , ദാരിദ്ര്യ വ്രതം , അനുസരണ വ്രതം എന്നിങ്ങനെ മൂന്ന് അടിസ്ഥാന തത്വങ്ങളാണ് ഒരു കന്യാസ്ത്രീയെ സഭ പഠിപ്പിക്കുന്നത്. എന്നാൽ ഇവിടെ പലപ്പോഴും ദാരിദ്ര്യത്തിന്റെ മൂർദ്ധന്യതയിൽ സന്യാസ ജീവിതം അടിച്ചേല്പിക്കപ്പെട്ട് കന്യാസ്ത്രീയായി മാറിയവളുടെ ബ്രഹ്മചര്യവ്രതം വൈദികരുടെ ഇങ്കിതങ്ങൾക്കു മുന്നിലെ അനുസരണ വൃത്തത്തിന്റെ പാലനയിൽ കാറ്റിൽ പറക്കുന്ന കാഴ്ചയുടെ ചുരുക്കപ്പേരായി മാറുന്ന കാഴ്ചയാണ് ഈ കത്തിന്റെ വരികളിൽ നാം കണ്ടത്.

ലൈംഗികത ഒഴിച്ചുകൂടാനാവാത്തവർ സന്ന്യാസ ജീവിതം തിരഞ്ഞെടുത്തതെന്തിന് എന്നതൊരു ചോദ്യമായി ഉന്നയിക്കാവുന്നതാണ്‌. എന്നാൽ ലൈംഗിക തൃഷ്ണകൾ മനസിലില്ലാത്ത ഒരു ദൈവ സൃഷ്ടി ഉണ്ടോ എന്ന സംശയം മാത്രമാണ് എന്റെ മറുചോദ്യം. ലൈംഗികത ഒരു മനുഷ്യ ശരീരത്തിൻറെ ഭാഗമാണ്. സ്നേഹവും കാമവും രണ്ടെന്ന് വാദിച്ചാലും സ്നേഹത്തിൽ കാമത്തിനും, കാമത്തിൽ സ്നേഹത്തിനും കൃത്യമായ ഒരു സ്ഥാനം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ദൈവത്തിന്റെ മണവാട്ടിമാർക്ക് അവനോട് സ്നേഹം തോന്നുന്നുവെങ്കിൽ അവളിലെ ആ സ്ത്രീക്ക് തന്റെ പുരുഷനായ അവനോട് തോന്നുന്ന കാമം എന്ന വികാരത്തെ മാത്രം എന്തിനു തെറ്റ് പറയണം? മരിറ്റൽ റെയ്പ് ശിക്ഷാർഹമല്ലാത്ത നമ്മുടെ നിയമത്തിൽ കർത്താവിനെ പുരുഷനായ സ്വീകരിച്ചവൾ ലൈംഗികതയെക്കുറിച്ചു സംസാരിക്കുന്നതോ തുറന്നെഴുതുന്നതോ എന്തിന് വിലക്കപ്പെടണം? നിലാവിനോടുള്ള പ്രണയത്തെ കവിതകളിൽ നിറച്ച സിസ്റ്റർ ലൂസിയുടെ അക്ഷരങ്ങൾക്ക് പോലും വിലക്ക് കല്പിച്ച നമ്മുടെ കപട- സദാചാര-മത വിശ്വാസികൾ ഇവിടെ പല കന്യാസ്ത്രീ മഠങ്ങളുടെയും ഉള്ളറകളിൽ നടക്കുന്ന പച്ചയായ ലൈംഗിക ആഭാസങ്ങൾക്കു നേരെ കണ്ണടയ്ക്കുന്നതിന്റെ കാരണംഇപ്പോഴും മനസിലാകുന്നില്ല. ഒരു സെഫിയും കോട്ടൂരാനും ശിക്ഷിക്കപ്പെട്ടതുകൊണ്ട് ഇല്ലാതാവുന്നതല്ല സഭയിലെ ഈ കീഴ്വഴക്കങ്ങൾ. അവരെ തടയാനോ നേരെയാക്കാനോ നമുക്ക് കഴിയുകയുമില്ല. എന്നാൽ ഇനിയുമൊരു അഭയയാവാൻ എന്റെ കുഞ്ഞിനെ മഠത്തിനു എറിഞ്ഞു കൊടുക്കാൻ തങ്ങൾ ഒരുക്കമല്ലെന്നു ഉറച്ച തീരുമാനമെടുക്കേണ്ടത് ഓരോ മാതാപിതാക്കളുമാണ്.

Summary : Sister Sefi and Thomas Kottur are not guilty in the abhaya case; The shocking revelation of a nun.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...